കെറി: കൗണ്ടി കെറിയിൽ കൊല്ലപ്പെട്ട യുഎസ് വനിത ജാമി കാർണിയുടെ സംസ്കാരം സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. ജാമിയുടെ മൃതദേഹം അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് സംസ്കരിക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഈ മാസം ഏഴിനായിരുന്നു വീടിനുള്ളിൽ ജാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കില്ലാർണിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാര ശുശ്രൂഷകൾ. വളരെ സ്വകാര്യമായിട്ടായിരിക്കും പ്രാർത്ഥനകളും സംസ്കാരവും. തിങ്കളാഴ്ചയാണ് ശുശ്രൂഷകൾ നടത്തുക. അമേരിക്കയിലെ കുടുംബാംഗങ്ങൾക്കായി സംസ്കാര ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യും.
Discussion about this post

