ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബാലിമെനയിലെ ഓൾഡ് കല്ലിബാക്കി റോഡ് പ്രദേശത്ത് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരും കുടുംബാംഗങ്ങളാണ്. കുടുംബ വീടിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നിലവിൽ പൊതുജനങ്ങൾക്ക് അപകട സാധ്യതയില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Discussion about this post

