ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ അരയും തലയും മുറുക്കി സർക്കാർ. മൂന്ന് ലക്ഷത്തിലധികം പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള വിപുലമായ പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിച്ചു. അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയ്ക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
ഹൗസിംഗ് ഫോർ ഓൾ എന്ന പേരിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീടില്ലാത്ത എല്ലാവർക്കും വീട് ഒരുക്കി നൽകുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭിക്കാത്ത പ്രശ്നമുണ്ട്. വിപണിയിൽ എത്തുന്ന വീടുകളുടെ കുറവ് ഉയർന്ന വാടക നിരക്കിനും കാരണമാകുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ നേട്ടം.
Discussion about this post

