സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഏകദേശം 80 വയസ്സ് പ്രായം തോന്നുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
ഈസ്കിക്ക് സമീപമുള്ള വസതിയിൽ ആണ് ഇരുവരും താമസിക്കുന്നത്. രാത്രിയിൽ ആയിരുന്നു ഇവിടെ തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞതിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തീ പൂർണമായി അണച്ച ശേഷമാണ് മൃതദേഹങ്ങൾ കണ്ടത്.
Discussion about this post

