ഡബ്ലിൻ: അയർലൻഡിലെ സ്കൂളുകളിൽ ഹോട്ട് മീൽസ് പദ്ധതി നടപ്പിലാക്കുന്നത് വൈകും. സംഭരണ നിയമങ്ങളിലെ മറ്റത്തെ തുടർന്നാണ് പദ്ധതി നടപ്പാലിക്കുന്നതിൽ കാലതാമസം നേരിടുന്നത്. 350 ഓളം സ്കൂളുകളെ ഇത് ബാധിക്കും. ഒക്ടോബർ മുതലാകും ഈ സ്കൂളുകളിൽ പ്രോഗ്രാം ആരംഭിക്കുക.
ഈ മാസം മുതൽ ഹോട്ട് മീൽസ് ലഭ്യമാകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടെ പദ്ധതിയെ വിമർശിച്ച് രക്ഷിതാക്കൾ രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ നിയമങ്ങൾ അടുത്ത ആഴ്ചയോടെ പ്രാബല്യത്തിൽ വരും.
സംഭരണം പൂർത്തിയാക്കിയാൽ പദ്ധതി ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സ്കൂളുകൾക്കാണ്.
Discussion about this post

