ഡബ്ലിൻ: കൂടുതൽ കൗണ്ടികളിൽ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തി ഉയിസ് ഐറാൻ. വെള്ളക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. സെപ്തംബർ 16 വരെയാണ് നിരോധനം.
ടിപ്പററി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കോർക്ക് എന്നീ കൗണ്ടികളിലാണ് ഹോസ്പൈപ്പ് ഉപയോഗത്തിന് നിരോധനം ഉള്ളത്. ശനിയാഴ്ച മുതൽ കൗണ്ടികളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവ് നിലവിൽവരും.
വരൾച്ചാ സാദ്ധ്യതയെ തുടർന്ന് മുള്ളിംഗർ, മിൽഫോർഡ്, കെൽസ് ആന്റ് ഓൾഡ്കാസിൽ എന്നിവിടങ്ങളിൽ ഹോസ്പൈപ്പിന് നിരോധം ഏർപ്പെടുത്തിയിരുന്നു. അടുത്ത മാസം നാലിനാണ് നിരോധനം നീക്കുക.
Discussion about this post

