ഡബ്ലിൻ: നഴ്സിംഗ് ഹോമുകളുടെ മാതൃകമ്പനികൾക്കെതിരെ നിർണായക നീക്കവുമായി ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി ( ഹിഖ്വ). മാതൃകമ്പനികളെ നിയന്ത്രിക്കാൻ അധിക അധികാരങ്ങൾ നൽകണമെന്ന് ഹിഖ്വ ഹെൽത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. നഴ്സിംഗ് ഹോമുകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹിഖ്വയുടെ നടപടി.
ഓർപിയ എന്നറിയപ്പെടുന്ന എമീസ് അയർലന്റ് നടത്തുന്ന രണ്ട് നഴ്സിംഗ് ഹോമുകൾക്കെതിരെയാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. ഈ രണ്ട് നഴ്സിംഗ് ഹോമുകളുടെയും പരിചരണ നിലവാരം വളരെ മോശമാണെന്നാണ് കണ്ടെത്തൽ.
Discussion about this post

