ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടർ യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയേക്കും. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം നിരവധി ഇ-സ്കൂട്ടർ അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി മീഹോൾ മാർട്ടിനും റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ-സ്കൂട്ടറുകളുടെ വേഗത, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. അടുത്ത ദിവസം തന്നെ ഇക്കാര്യം ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനുമായി ചർച്ച ചെയ്യുമെന്നുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

