ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. മൂന്ന് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ രാത്രി 11.17 ന് ആരംഭിച്ച വാണിംഗ് ഇന്ന് രാവിലെ എട്ട് മണിവരെ തുടരും.
ഈസ്റ്റ് ഗാൽവെ, റോസ്കോമൺ, ലോംഗ്ഫോർഡ് എന്നീ കൗണ്ടികളിലാണ് വാണിംഗ് പുറപ്പെടുവിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നൽ സാധ്യതയും മെറ്റ് ഐറാൻ പ്രവചിച്ചിട്ടുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കാഴ്ചമറയ്ക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

