ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു കൗണ്ടികളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. കോർക്കിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. അർധരാത്രിവരെ ഇവിടെ മുന്നറിയിപ്പ് തുടരും.
വാട്ടർഫോർഡിൽ രാത്രി 9 മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് നാളെ പുലർച്ചെ മൂന്ന് മണിയ്ക്കാണ് അവസാനിക്കുക. ശക്തമായ മഴ വെള്ളക്കെട്ടിനും വാഹന യാത്രികരുടെ കാഴ്ച മറയുന്നതിനും കാരണമാകും.
Discussion about this post

