ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്നലെ ഉച്ച മുതൽ പ്രാബല്യത്തിൽവന്ന വാണിംഗ് ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് അവസാനിക്കും.
കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ശക്തമായ മഴ വാഹന യാത്രികർക്ക് കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം.
Discussion about this post

