കോര്‍ക്ക്, കെറി കൗണ്ടികളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. യെല്ലോ റെയിന്‍ വാണിംഗും നല്‍കിയിട്ടുണ്ട് . ബുധൻ രാവിലെ 8 മണി വരെ മുന്നറിയിപ്പ് നിലനില്ക്കും.
ശക്തമായ മഴയ്ക്കൊപ്പം, കാറ്റും ഈ കൗണ്ടികളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, യാത്ര ദുഷ്കരമാകുമെന്നും മുന്നറിയിപ്പുണ്ട്. രാവിലെ രാജ്യമെങ്ങും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും, പിന്നീട് കുറച്ച് സമയത്തേയ്ക്ക് മാനം തെളിയുമെന്നുമാണ് പ്രവചനം. തെക്ക് പ്രദേശത്ത് നിന്നും വീണ്ടും മഴയാരംഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.
Discussion about this post

