ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യപ്രവർത്തകർ ഈ മാസം സമരം ചെയ്യും. 30 ആശുപത്രികളിലെ എസ്ഐപിടിയു അംഗങ്ങളാണ് ഈ മാസം അവസാനം സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ശമ്പള കരാർ അംഗീകരിക്കന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ചാണ് എസ്ഐപിടിയു അംഗങ്ങൾ സമരം ചെയ്യുന്നത്.
ഈ മാസം 30 മുതൽ വർക്ക് ടു റൂൾ എന്ന രീതിയിലാണ് സമരം ആരംഭിക്കുക. ഓവർടൈം പോലുള്ള ജോലികളിൽ നിന്നും ഇവർ പിന്മാറും. എസ്ഐപിടിയുവിന് പുറമേ ഫോർസ ട്രേഡ് യൂണിയനും 30 മുതൽ വർക്ക് ടു റൂൾ രീതിയിൽ സമരം ആരംഭിക്കും. നേരത്തെയുണ്ടായിരുന്ന പൊതുമേഖലാ ശമ്പള കരാർ ജൂൺ 30 ന് അവസാനിച്ചു. എന്നാൽ ഇതിന് ശേഷം കരാറിൽ യാതൊരു തുടർനടപടിയും ഉണ്ടായില്ല.
Discussion about this post

