ഡബ്ലിൻ: സുരക്ഷാ ആശങ്കയെ തുടർന്ന് കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്പാറിന്റെ ഗോട്ട്സ് ചീസ് ആണ് തിരിച്ചുവിളിച്ചത്. ലിസ്റ്റീയയക്ക് കാരണമായേക്കാവുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
12 ഓഗസ്റ്റ് വരെ കാലാവധിയുള്ള 100 ഗ്രാമിന്റെ പാക്കറ്റുകളിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പാക്കറ്റുകൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ ലിസ്റ്റീരിയയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് റെഡി മീൽസ്, ചീര ഇല, മല്ലി ഇല എന്നിവ തിരിച്ച് വിളിച്ചിരുന്നു.

