ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിലെ റീട്ടെയ്ൽ പാർക്കിൽ വാതക ചോർച്ച. ഇതേ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.
ക്രംലിൻ റോഡിലെ ഹിൽവ്യൂ റീട്ടെയ്ൽ പാർക്കിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. നിലവിൽ ചോർച്ച നിയന്ത്രണ വിധേയം ആണ്. എങ്കിലും പ്രദേശം ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

