ഡബ്ലിൻ: അയർലൻഡിൽ റോഡ് പോലീസിംഗ് യൂണിറ്റുകളിലെ ഗാർഡകളുടെ എണ്ണം കുറയുന്നു. 2009 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പോലീസുകാരുടെ എണ്ണത്തിൽ ഏകദേശം 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീതിന്യായ വകുപ്പും ഗാർഡ ഷിക്കോണയും ചേർന്നാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
പാർലമെന്റിൽ ഫിൻ ഗെയ്ൽ ഡിടിമാരായ മൈക്കൽ മർഫിയും എമർ ക്യൂറിയും ചേർന്ന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയെന്നോണമാണ് കണക്കുകൾ പുറത്തുവിട്ടത്. 2009 ൽ 1046 പേരായിരുന്നു റോഡ് പോലീസിംഗ് യൂണിറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ അത് 645 ആയി കുറഞ്ഞു. ഐറിഷ് റോഡുകളിൽ 401 വിദഗ്ധരായ ഉദ്യോഗസ്ഥരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ ഡബ്ലിനിൽ ഗാർഡകളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞു.

