കോർക്ക്: കൗണ്ടി കോർക്കിൽ കൗമാരക്കാരന് നേരെ ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി 9.30 ഓടെ ആയിരുന്നു നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മഹോണിലെ ബല്ലിനൂർ അവന്യൂവിൽവച്ച് കൗമാരക്കാരന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ മൂക്കിനും കണ്ണിനും പരിക്കേറ്റിരുന്നു. 17 വയസ്സുള്ള കുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സഹോദരനൊപ്പം മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിലെ ടെസ്കോയുടെ ശാഖയിലേക്ക് പോയതായിരുന്നു 17 കാരൻ. മടങ്ങിവരുന്നതിനിടെ രണ്ട് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
Discussion about this post

