കാവൻ: കൗണ്ടി കാവനിൽ ഇലക്ട്രിക് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. കൗമാരക്കാരായ രണ്ട് ആൺകുട്ടികൾക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 7.15 ന് ആയിരുന്നു സംഭവം. ഇത് നേരിട്ട് കണ്ട കാൽനട യാത്രികരോ വാഹന യാത്രികരോ വിവരം പോലീസിനെ അറിയിക്കണം. ആരുടെയെങ്കിലും വാഹനത്തിന്റെ ഡാഷ് ക്യാമിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ അത് ഏൽപ്പിക്കണം എന്നും പോലീസ് അറിയിച്ചു.
Discussion about this post

