ഡബ്ലിൻ: മയോ കൗണ്ടി ബോർഡുമായി ജിഎഎ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തും. ജിഎഎ പ്രസിഡന്റ് ജാർലത്ത് ബേൺസ്, ഡയറക്ടർ ജനറൽ ടോം റയാൻ എന്നിവരാണ് തിങ്കളാഴ്ച ബോർഡുമൊത്തുള്ള യോഗത്തിൽ പങ്കെടുക്കുക. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
കുൾ ക്യാമ്പുകൾ നടത്തിയ വകയിൽ ബോർഡിന് ഏകദേശം 120,000 യൂറോ നികുതി ബാദ്ധ്യതയുള്ളതായി അടുത്തിടെ നടത്തിയ ഓഡിറ്റിൽ വ്യക്തമായിരുന്നു. ഇത് വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്.
Discussion about this post

