ഡബ്ലിൻ: ഇന്ധവില വർധനവിനെതിരായ പ്രതിഷേധ സൂചകമായി അയർലൻഡിലെ വിവിധയിടങ്ങളിൽ റാലി. ടിപ്പററി, മുൻസ്റ്റർ, കാർലോ തുടങ്ങിയ തെക്ക് കിഴക്കൻ മേഖലകളിലാണ് പ്രതിഷേധവുമായി ആളുകൾ സംഘടിച്ചത്. ഇന്ധവില വർധനവ് ജീവിത ചിലവുകൾ ഇരട്ടിയാക്കിയതായി പ്രതിഷേധക്കാർ ആരോപിച്ചു.
ശനിയാഴ്ച ടിപ്പററിയിലെ തുർലെസ്, കാഹിർ എന്നിവിടങ്ങളിൽ രണ്ട് റാലികൾ നടന്നു. ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. കാർലോയിൽ മൂന്ന് പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. കഴിഞ്ഞ ആഴ്ച ഇന്ധനവില വർധനവിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആയിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ഇതിനോടുള്ള പിന്തുണയെന്ന നിലയിലാണ് ശനിയാഴ്ച പ്രതിഷേധ റാലികൾ സംഘടിപ്പിച്ചത്.
Discussion about this post

