ഡബ്ലിൻ: സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർടി) നൽകുന്ന പദ്ധതിയിൽ പകുതിയിലധികം ഫാർമസികളും ഒപ്പുവച്ചതായി ഐറിഷ് ഫാർമസി യൂണിയൻ. വെള്ളിയാഴ്ച ഉച്ചവരെ 87 ശതമാനം ഫാർമസികളാണ് ഒപ്പുവച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഫാർമസികൾ പദ്ധതിയുടെ ഭാഗമാകുമെന്ന് ഐപിയു യൂണിയൻ പ്രസിഡന്റ് ടോം മുറെ പറഞ്ഞു. അയർലന്റിൽ ഞായറാഴ്ച മുതൽ എച്ച്ആർടി സ്ത്രീകൾക്ക് സൗജന്യമാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ച കൂടുതൽ ഫാർമസികൾ ഒപ്പുവയ്ക്കും. അങ്ങിനെ ഫാർമസികളുടെ പങ്കാളിത്തം 100 ശതമാനം എന്ന നില കൈവരും. വെള്ളിയാഴ്ച ഉച്ചവരെ 87 ശതമാനം ഫാർമസികൾ പദ്ധതിയിൽ ഒപ്പുവച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

