ഡബ്ലിൻ: എഐബി റിപ്പോർട്ട് ചെയ്ത ബാങ്ക് പേയ്മെന്റ് തട്ടിപ്പ് കേസുകളിൽ വർധനവ്. 55 ശതമാനമാണ് തട്ടിപ്പുകൾ വർധിച്ചത്. ആളുകളെ കബളിപ്പിച്ച് ഇപ്പോഴും തട്ടിപ്പ് സംഘം പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരി മുതൽ സെപ്തംബർവരെയുള്ള കാലയളവിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എഐബി ഫ്രോഡ് ട്രെൻഡ് അനുസരിച്ച് 9 മാസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകളിൽ 55 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ബാങ്കുകളിൽ നിന്നെന്ന പേരിൽ ടെക്സ് സന്ദേശം അയച്ചാണ് തട്ടിപ്പ് സംഘം ആളുകളെ ലക്ഷ്യമിടുന്നത്.
Discussion about this post

