ഡബ്ലിൻ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികന് തടവ്ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ തടവ് ശിക്ഷയാണ് പ്രതി കീത്ത് ബെയ്ണിന് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ രണ്ടര ലക്ഷം യൂറോ പിഴയായും വിധിച്ചു.
2023 ജൂലൈ രണ്ടിനായിരുന്നു ബെയ്ൺ 36 കാരിയായ കിർസ്റ്റി വാർഡിനെ കൊലപ്പെടുത്തിയത്. സ്പെയിനിലെ ഹോട്ടലിൽവച്ചായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ബെയ്ൺ ഇതുവരെ ജയിലിൽ ആയിരുന്നു.
കിർസ്റ്റിയ്ക്ക് കൗമാരക്കാരനായ മകനുണ്ട്. പിഴയിൽ 1,50,000 യൂറോ മകന് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്ത്. 80,000 യൂറോ കിർസ്റ്റിയുടെ അമ്മയ്ക്കും 20,000 യൂറോ യുവതിയുടെ സഹോദരങ്ങൾക്കും നൽകണമെന്നാണ് കോടതി ഉത്തരവ്.
Discussion about this post

