ഡബ്ലിന്‍ : വില കുറഞ്ഞതും സൗജന്യമായതുമായ ഭക്ഷണവസ്തുക്കള്‍ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപങ്ങള്‍ക്കെതിരെ ഭക്ഷ്യവകുപ്പും, ആരോഗ്യവിദഗ്ദരും രംഗത്തെത്തി
ഡബ്ലിനിലെ ബാലിമണ്‍ സ്റ്റോറിലെ പ്രശസ്തമായ ഐകിയ എന്ന കഫേയിലടക്കം കുട്ടികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്നത് തികച്ചും അനാരോഗ്യകരമായ അവസ്ഥയിലാണെന്നാണ് ഐറിഷ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറക്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരോപണം. ഐകിയയില്‍ വെറും 95 സെന്റിനാണ് പാസ്തയും ടൊമാറ്റോ സോസും ലഭിക്കുന്നത്.
ഡബ്ലിന്‍ നഗരത്തിലെ ഹെന്റി സ്ട്രീറ്റിലെ ഡാന്‍സ് സ്റ്റോര്‍സ് കഫെയില്‍ വെറും €2-യ്ക്ക് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം ലഭ്യമാകുന്നു.ഇതില്‍ സോസേജ്, ചിക്കന്‍ നഗറ്റ്സ് അല്ലെങ്കില്‍ പിസ്താ ചിപ്സ്, പീസ് ,സ്വീറ്റ് കോണ്‍ കൂടാതെ ജ്യൂസ് ബോക്സും ഉള്‍പ്പെടുന്നു.
കഫേകളിലും റസ്റ്റോറന്റ്കളിലും കുട്ടികളുടെ ഭക്ഷണങ്ങളില്‍ സാധാരണയായി കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന എന്നാല്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള വിഭവങ്ങളാണ് ഉള്‍പ്പെടാറുള്ളത് എന്ന് ഐറിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറക്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താവും രജിസ്റ്റര്‍ ഡയറ്റെഷനുമായ സാന്ദ്ര വില്കിന്സണ് പറഞ്ഞു.
കുട്ടികളെ ട്രീറ്റിന് പുറത്തുകൊണ്ടുപോകുമ്പോള്‍ ഭക്ഷണത്തിന്റെ പോഷകഘടന പ്രശ്നമില്ലെന്നും കാരണം അധികം സമയവും മാതാപിതാക്കള്‍ വീട്ടില്‍.നല്ല ഭക്ഷണക്രമം പാലിച്ചാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്നും വില്കിന്സണ് അഭിപ്രായപ്പെട്ടു. എന്നാല്‍ സോസേജ് , ചിപ്സ് പോലുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വഴി അവരുടെ ഭക്ഷണശീലങ്ങളെ അത് ബാധിക്കുമെന്ന് വില്കിന്സണ് പറഞ്ഞു.

