ഡബ്ലിൻ: അയർലൻഡിൽ മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും പ്രളയ ഭീതി ഒഴിയുന്നില്ല. നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതാണ് പ്രളയ ഭീഷണിയ്ക്ക് കാരണം ആകുന്നത്. ഇന്നും വരും ദിവസങ്ങളിലും മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ചെറിയ മഴ പോലും നദി കരകവിയുന്നതിന് കാരണം ആകും. ഈ സാഹചര്യത്തിൽ പ്രളയ സാധ്യതാ മേഖലകളിൽ എൻഇസിജി നിരീക്ഷണം നടത്തുകയാണ്. അടിയന്തിര സാഹചര്യങ്ങൾക്കായി തയ്യാറായിരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

