ഡബ്ലിൻ: അയർലൻഡിൽ നിന്നും യുകെയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. യുകെയിലെ എയർ ട്രാഫിക് കൺട്രോൾ പ്രശ്നങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. പിന്നീട് തകരാർ പരിഹരിച്ചു. ഇതോടെ വിമാനങ്ങൾ സാധാരണ നിലയിൽ സർവ്വീസ് ആരംഭിച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡറായ നാറ്റ്സിന് സാങ്കേതിക പ്രശ്നം നേരിട്ടതിനെത്തുടർന്ന് പ്രധാന വിമാനത്താവളങ്ങളിലെ സർവ്വീസുകളെ ബാധിക്കുകയായിരുന്നു. പിന്നീട് വൈകീട്ട് ഏഴരയോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. യുകെ വിമാനത്താവളത്തിൽ നിന്നും ഇവിടേയ്ക്കുമുള്ള ഏകദേശം 1100 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 70 ലധികം സർവ്വീസുകൾ ഇതിൽ ഉൾപ്പെടുന്നു.

