ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. 13 കാരിയായ പെൺകുട്ടിയും 25 വയസ്സുള്ള യുവാവും ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കലാപത്തിന് കേസ് എടുത്തു.
ലാർണറിലെ വിശ്രമ കേന്ദ്രത്തിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് 25 കാരന്റെഅറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളുകളെ അപായപ്പെടുത്തുക ലക്ഷ്യമിട്ട് തീവച്ചുവെന്നാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു വിശ്രമ കേന്ദ്രത്തിന് തീയിട്ടത്. കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർത്ത ശേഷം പെട്രോൾ ബോംബ് എറിയുകയായിരുന്നു. കലാപത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

