ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുള്ള വ്യക്തിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. എമർജൻസി ഡിപ്പാർട്ട്മെന്റിലാണ് തീപടർന്നത്. ഉടനെ ഫയർഫോഴ്സ് സംഘം എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേയ്ക്കും 30 കാരന് സാരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം ചികത്സയിൽ ആയിരുന്നു.
Discussion about this post

