ഡബ്ലിൻ: പ്രായം കൂടിയതിന്റെ പേരിൽ വിവേചനം നേരിട്ട ജീവനക്കാരന് കമ്പനി ഒരു ലക്ഷം യൂറോ നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവ്. ഡൊണഗലിലെ ലെറ്റർകെന്നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജൂൾസ് ഹെയർ ആൻഡ് ബ്യൂട്ടി സപ്ലയേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയിൽ ജോലി ചെയ്തിരുന്ന സെയിൽസ് റെപ്രസെന്റേറ്റീവ് ആയ ഡാമിയൻ ഒ ഡോഹർട്ടിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
22 വർഷമായി ഡാനിയേൽ കമ്പനിയിലെ ജീവനക്കാരനാണ്. എന്നാൽ പ്രായമായ അദ്ദേഹത്തെ ചെറുപ്പക്കാരനായ ജീവനക്കാരനെ നിയമിച്ചുകൊണ്ട് പുറത്താക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ഡബ്ല്യുആർസി 1,06,000 യൂറോ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.

