ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥ സംബന്ധിച്ച് ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ നേരത്തെ പ്രവചിച്ചതിനെക്കാൾ അന്തരീക്ഷ താപനില വർധിച്ചേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാറ്റ് കുറയും. വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർക്കുന്നു.
ഇന്ന് പൊതുവെ വരണ്ട ചൂടുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അന്തരീക്ഷ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഇന്ന് പടിഞ്ഞാറൻ മേഖലയിലാകും കൂടുതൽ ചൂട് അനുഭവപ്പെടുക. തെക്ക് ഭാഗത്ത് നേരിയ തോതിൽ തണുത്ത കാറ്റ് ലഭിക്കും.
Discussion about this post

