ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങളുമായി അമേരിക്കൻ ഡാറ്റാബേസ് സോഫ്റ്റ്വെയർ കമ്പനിയായ മോംഗോഡിബി. അയർലൻഡിൽ 200 തൊഴിലവസരങ്ങളാണ് കമ്പനി പുതുതായി സൃഷ്ടിക്കുന്നത്. നിലവിൽ കമ്പനിയ്ക്ക് കോർക്ക്, ഡബ്ലിൻ എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ ഉണ്ട്. മോംഗോഡിബിയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനാണ്.
അയർലൻഡിൽ കമ്പനി 74 മില്യൺ യൂറോയുടെ നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 2027 ആകുമ്പോഴേയ്ക്കും മോംഗോഡിബി തങ്ങളുടെ ഐറിഷ് ഹൈബ്രിഡ് തൊഴിലാളികളെ 50% ത്തിലധികം വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ പ്രധാന വിപണിയാണ് അയർലൻഡ്. ഇത് കണക്കിലെടുത്താണ് വൻ നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post

