ഡബ്ലിൻ: രാജ്യത്തെ പ്രമുഖ ബാങ്കായ പെർമനന്റ് ടിഎസ്ബിയെ ഓസ്ട്രിയൻ ബാങ്ക് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. 1.6 ബില്യൺ യൂറോയ്ക്കാണ് വിൽപ്പന. ഓസ്ട്രിയയിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ബിഎഡബ്ല്യുഎജി പിഎസ്കെ ബാങ്കാണ് ഐറിഷ് ബാങ്കിനെ ഏറ്റെടുക്കുന്നത്.
ഒരു ഓഹരിയ്ക്ക് 2.97 യൂറോ എന്ന നിലയാണ് പിടിഎസ്ബിയെ വാങ്ങുന്നത്. ഇതുവഴി സർക്കാരിന് 931 മില്യൺ യൂറോ ലഭിക്കും. പിടിഎസ്ബിയുടെ 57.5 ശതമാനം ഓഹരി ധനമന്ത്രിയുടെ പേരിലാണ് ഉള്ളത്. ഇതാണ് സർക്കാരിന് നേട്ടമാകുന്നത്. അതേസമയം സർക്കാർ പണം നിക്ഷേപിച്ചിരുന്ന അവസാന ഐറിഷ് ബാങ്കായിരുന്നു പിടിഎസ്ബി. ഈ ഓഹരിയും തിരികെ സർക്കാരിന് തന്നെ ലഭിക്കുകയാണ്.
Discussion about this post

