വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
ടൈകോർ മേഖലയിൽ ആയിരുന്നു സംഭവം. വാട്ടർഫോർഡ് സിറ്റി, ട്രാമോർ, ഡൺമോർ ഈസ്റ്റ്, പോർട്ട്ല, ദുൻഗർവാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇവർ ഇപ്പോഴും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളുകൾ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

