ഡബ്ലിന്‍ : അടുത്ത ബജറ്റില്‍ റെന്റ് ടാക്സ് ക്രെഡിറ്റ് വിപുലീകരിച്ചേക്കുമെന്ന് ധനകാര്യ മന്ത്രി പാസ്കല്‍ ഡോണോ. .ഈ വര്‍ഷാവസാനം റെന്റ് ടാക്സ് ക്രെഡിറ്റ് അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം .
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരാള്‍ക്ക് ആയിരം യൂറോയും, ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന ഫാമിലിയ്ക്ക് 2000 യൂറോയും ക്രഡിറ്റ് നല്‍കുന്നതാണ് റെന്റ് ടാക്സ് ക്രെഡിറ്റ് സ്കീം.2022ലാണ് ആദ്യമായി റെന്റ് ടാക്സ് ക്രെഡിറ്റ് അവതരിപ്പിച്ചത്. 500 യൂറോയായിരുന്നു അന്ന് ഒരാള്‍ക്ക് ക്ലെയിം ചെയ്യാന്‍ അനുവദിച്ചത്.
ഇത്തവണ ടാക്സ് ക്രഡിറ്റ് 1500 യൂറോ വ്യക്തിഗതമായും,3000 യൂറോ ഫാമിലിയ്ക്കും അനുവദിക്കുമെന്ന് സൂചനകളുണ്ട്. ഈ വര്‍ഷത്തെ 9.4 ബില്യണ്‍ യൂറോ പാക്കേജില്‍ 1.5 ബില്യണ്‍ യൂറോയുടെ നികുതി ഇളവുകളും 7.9 ബില്യണ്‍ യൂറോയുടെ എക്സ്പെന്റിച്ചറുമുള്പ്പെടുന്നതാണ് ബജറ്റെന്നാണ് കരുതുന്നത്.കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 7.3% വര്‍ദ്ധനവാണിത് .

