വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ മകളെ നിരവധി തവണ ബലാത്സംഗം ചെയ്ത പിതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. 14 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 45 വയസ്സുള്ള പ്രതിയ്ക്ക് 13 വർഷവും ഏഴ് മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. ഇതിൽ അവസാനത്തെ ഒരു വർഷം നല്ലനടപ്പാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
2022 ജനുവരി മുതൽ 2024 ജൂൺവരെ ആയിരുന്നു പ്രതി മകളെ പീഡനത്തിന് ഇരയാക്കിയത്. വെക്സ്ഫോർഡിലെ വീട്ടിൽവച്ചായിരുന്നു ഉപദ്രവം. സഹികെട്ടതോടെ കുട്ടി ഇക്കാര്യം വീട്ടിൽ അറിയിക്കുകയായിരുന്നു. ഇളയ മകളെയാണ് 45 കാരൻ പീഡനത്തിന് ഇരയാക്കിയത്. 2022 ൽ 11 വയസ്സായിരുന്നു കുട്ടിയ്ക്ക്. പീഡനം പുറത്തുപറയാൻ കാണിച്ച കുട്ടിയുടെ ധൈര്യത്തെ കോടതി പ്രശംസിച്ചു.

