ഡബ്ലിൻ: അയർലൻഡിൽ വീണ്ടും റെഡി മീൽസ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. നാല് തരം റെഡി മീൽസ് ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. ഭക്ഷണത്തിൽ ലിസ്റ്റീരിയ മോണോസൈറ്റോജീനുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഫിറ്റ് ഫുഡ്സ് ചിക്കൻ & ചോറിസോ വിത്ത് ബേബി പൊട്ടറ്റോ, ഫിറ്റ് ഫുഡ്സ് ചിക്കൻ & സ്റ്റഫിംഗ് വിത്ത് പൊട്ടറ്റോസ് ആൻഡ് ഗ്രേവി, ഷെഫ് സെലക്ട് ഹൈ പ്രോട്ടീൻ ജമൈക്കൻ ജെർക്ക് ചിക്കൻ, ഫ്രഷ് കിച്ചൺ റോസ്റ്റ് ചിക്കൻ ഡിന്നർ എന്നിവയുടെ ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഉത്പന്നങ്ങൾ വിൽക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവ കൈവശമുള്ളവർ ഭക്ഷിക്കരുതെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദ്ദേശം നൽകി.

