ഒഫാലി: ഒഫാലിയിൽ വീടിന് തീയിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട നാല് വയസ്സുകാരന്റെ പിതാവിന് ലഹരി കേസിൽ ജയിൽ ശിക്ഷ. ഏഴ് വർഷം തടവിനാണ് അരോൺ ഹോൾട്ടെന്ന 27 കാരനെ കോടതി ശിക്ഷിച്ചത്. 33,000 യൂറോയുടെ ഹെറോയിൻ പിടിച്ചെടുത്ത കേസിലാണ് ശിക്ഷ നൽകിയിരിക്കുന്നത്.
2024 മാർച്ച് എട്ടിന് ആയിരുന്നു ഇയാളെ ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ഇയാൾ ലഹരി വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ എട്ട് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ 12 മാസത്തെ ശിക്ഷ പിന്നീട് ഒഴിവാക്കുകയായിരുന്നു.
Discussion about this post

