ഡബ്ലിൻ: കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ആലോചനയുമായി സർക്കാർ. യൂറോപ്യൻ യൂണിയന്റെ തീരുമാനങ്ങളുടെ തുടർച്ചയായാണ് അയർലൻഡും ഇക്കാര്യം പരിഗണിക്കുന്നത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്.
16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനായിരിക്കും നിരോധനം ഏർപ്പെടുത്തുക. ഇതിനായുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. യുവതലമുറയെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ നാം ചെയ്യേണ്ടതായിട്ടുണ്ട്. അതിനാണ് ഈ നിരോധനം. നിരോധനത്തിനുള്ള കൃത്യമായ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

