ഡബ്ലിൻ: ഡബ്ലിനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പണത്തിനായി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് തടവ്. 33 കാരനും മയക്കുമരുന്ന് വ്യാപാരിയുമായ മാർക്ക് സാൽമണിനാണ് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിട്ടുള്ളത്.
2022-24 കാലഘട്ടത്തിൽ ആയിരുന്നു സംഭവം. രണ്ട് കുടുംബങ്ങളെയാണ് സാൽമൺ ഭീഷണിപ്പെടുത്തിയത്. തനിക്ക് ആവശ്യമുള്ള പണം നൽകിയില്ലെങ്കിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ആയിരുന്നു സാൽമണിന്റെ ഭീഷണി.
Discussion about this post

