ഡബ്ലിൻ: ടുള്ളിമോറിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ കൂടുതൽ കിടക്കകൾ ഒരുക്കി അധികൃതർ. രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്. അതേസമയം ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്ക് നിയന്ത്രണവും മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ അടിയന്തിര ചികിത്സ ആവശ്യമില്ലാത്ത രോഗികൾ മറ്റിടങ്ങളിൽ ചികിത്സ തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യമില്ലാതെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ് വേണ്ടിവന്നേക്കാം. ഈ സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post

