ഡബ്ലിൻ: ഡബ്ലിൻ ബസ് സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. ബാസ്കണക്ട്സ് നെറ്റ്വർക്ക് പുനർരൂപകൽപ്പനയ്ക്കായുള്ള എഫ്- സ്പൈനിന്റെ ഏഴാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സമയമാറ്റം. ട്രാൻസ്പോർട്ട് ഫോർ അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കപ്പെടും. കൂടാതെ ടൈംടേബിൾ ഭേദഗതികളും ഉണ്ടാകും. ഇന്ന് മുതൽ 10 റൂട്ടുകളിലുള്ള സർവ്വീസ് നിർത്തും. ഇതിൽ 9,26,40,40ബി,49, 54 എ, 83, 83എ, 123, 140 എന്നീ റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. റൂട്ട് 122 മോർൺ റോഡിന് പകരം ഗാൾട്ടിമോർ റോഡ് വഴി തിരിച്ചുവിടും.
Discussion about this post

