ഡബ്ലിൻ: എസ്ര 2025 നായി ക്നാനായ കത്തോലിക്കാ സഭാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഡബ്ലിനിൽ. ഇന്നലെ ( വ്യാഴാഴ്ച) വൈകീട്ട് ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് വിശ്വാസികൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് മാർ ജോസഫ് പണ്ടാശ്ശേരിയുടെ സാന്നിധ്യത്തിൽ താലയിൽ കെസിഎഐ പ്രതിനിധി സമ്മേളനവും അത്താഴ വിരുന്നും നടന്നു.
വ്യാഴം മുതൽ ശനിയാഴ്ചവരെയാണ് അഭിവന്ദ്യ പിതാവിന്റെ ഇടയ സന്ദർശനം. ഇന്ന് വൈകീട്ട് താല ഇൻകാർനേഷൻ പള്ളിയിൽ വിശുദ്ധ ബലിയും പാരിഷ് ഹാളിൽ കെസിവൈഎൽ പ്രതിനിധികളുടെ കൂടിച്ചേരലും നടക്കും. ശനിയാഴ്ച രാവിലെ 10.30 ന് ആർഡി പളളിയിൽ സമൂഹ ബലിയോടെ പിതാവിന്റെ സന്ദർശനം ആരംഭിക്കും. തുടർന്ന് ആർഡി കൺവെൻഷൻ സെന്ററിൽ പൊതുസമ്മേളനം നടക്കും. അയർലൻഡിലെ 19 യൂണിറ്റിൽ നിന്നുള്ള 1200 ൽ പരം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും.

