ഡബ്ലിൻ : അയർലൻഡിൽ നിന്ന് കയറ്റുമതി ചെയ്ത ഡാനോൺ ബേബി ഫോർമുലയുടെ ബാച്ചുകൾ തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് .
സെറ്യൂലൈഡിന്റെ സാന്നിധ്യം കാരണമാണിത് . അയർലൻഡിൽ നിർമിച്ച ഈ ഉൽപ്പന്നങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു . എന്നാൽ ഇതിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങളൊന്നും അയർലൻഡിൽ വിതരണം ചെയ്തിട്ടില്ലെന്ന് ഡാനോൺ സ്ഥിരീകരിച്ചു.
ജനുവരി 6 ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് നെസ്ലെ ബേബി ഫോർമുലയും തിരിച്ചുവിളിച്ചിരുന്നു. സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യമാണ് ഫോർമുലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഉടനെ ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചുകൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. വിഷാംശം കണ്ടെത്തിയ ബാച്ചുകളുടെ വിശദാംശങ്ങൾ ഫുഡ്സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

