ബെൽഫാസ്റ്റ്: പോലീസ് സ്റ്റേഷന് മുൻപിലെ സ്ഫോടനത്തിന് പിന്നാലെ ഡൺമറിയിൽ ജാഗ്രതാ നിർദ്ദേശം. പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. യാത്രികർ സ്ഫോടന മേഖല ഒഴിവാക്കണം എന്നാണ് നിർദ്ദേശം.
ഞായറാഴ്ച രാവിലെ ഡൺമുറിയിലെ കിംഗ്സ്വേ പ്രദേശത്തെ സ്റ്റേഷന് മുൻപിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. മോഷ്ടിച്ച വാഹനമാണ് സ്ഫോടനത്തിൽ തകർന്നത് എന്നാണ് സൂചന. പ്രദേശത്ത് ഇപ്പോഴും പോലീസ് തുടരുകയാണ്.
Discussion about this post

