ഡബ്ലിൻ: അയർലൻഡിലെ മൂന്നിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച് യൂറോപ്കാർ. ഡബ്ലിൻ, ടിപ്പററി, ഡൊണഗൽ എന്നിവിടങ്ങളിലാണ് ഇനി മുതൽ യൂറോപ്കാറിന്റെ സേവനങ്ങൾ ലഭിക്കുക. അടുത്തിടെ രാജ്യത്ത് കമ്പനി 100 മില്യൺ യൂറോയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്.
ഡബ്ലിനിലെ സാൻഡിഫോർഡ്, ടിപ്പററിയിലെ ക്ലോൺമെൽ, ഡൊണഗലിലെ ഡൊണഗൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് സേവനങ്ങൾ ആരംഭിച്ചത്. ഇതോടൊപ്പം 15 പുതിയ തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിച്ചു.
അയർലന്റിന്റെ വിപണിയിൽ വലിയ വിശ്വാസം ഉണ്ടെന്ന് യൂറോപ്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് പ്രചോദനം ആകുന്നത് അതാണ്. ഭാവിയിൽ അനന്തമായ സാദ്ധ്യതയാണ് ഐറിഷ് വിപണി തുറന്ന് വയ്ക്കുന്നത് എന്നും കമ്പനി അറിയിച്ചു.

