ഡബ്ലിൻ: രൂപയ്ക്കെതിരെ കുതിച്ച് കയറി യൂറോ. ഒരു യൂറോയ്ക്ക് 110.04 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. കഴിഞ്ഞ വർഷം ജൂണിലാണ് യൂറോയുടെ മൂല്യം 100 രൂപ കടന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 92.04 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ഇതാണ് യൂറോയ്ക്ക് നേട്ടമായത്. ഈ മാസം ആദ്യം തന്നെ യൂറോയുടെ മൂല്യം 105.67 രൂപ എന്ന നിലയിൽ എത്തിയിരുന്നു.
Discussion about this post

