അയർലൻഡിൽ അവശ്യസാധനവില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത് .
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർ മാർക്കറ്റുകളിലെ നിരക്ക് വർധന ഏകദേശം 7 ശതമാനമാണെന്ന് ന്യൂമറേറ്ററിന്റെ വേൾഡ്പാനലിൽ നിന്നുള്ള പുതിയ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം അവസാനം വരെയുള്ള സമയത്ത് പലചരക്ക് നിരക്ക് 6.8 ശതമാനമായി ഉയർന്നു. ഒരു മാസം മുൻപ് ഇത് 6.25 ശതമാനമായിരുന്നു.. അതായത് വർധനവ് 2024 ജനുവരിയിൽ വേൾഡ് പാനൽ റിപ്പോർട്ട് ചെയ്ത 7.1 ശതമാനത്തിനടുത്ത് എത്തുന്നുവെന്ന് വ്യക്തം.
Discussion about this post

