കെറി: കൗണ്ടി കെറിയിൽ കാണാതായ വയോധികനെ കണ്ടെത്താൻ സഹായം തേടി പോലീസ്. 72 കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സ്നീം സ്വദേശിയായ ജെറമിയ ഡൗണിനെ ആണ് കാണാതെ ആയത്.
ഡിസംബർ 30 ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ജെറമിയയെ അവസാനമായി കണ്ടത്.
ആറ് അടിയിലധികം ഉയരവും, ഇടത്തരം ശരീരഘടനയുമാണ് ജെറമിയ്ക്കുള്ളത്. നീല നിറമാണ് കണ്ണുകൾക്ക്. കെറിയിലെ കാസിൽകോവ് പ്രദേശത്തും ജെറമിയ പതിവായി പോകാറുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയോധികന്റെ ആരോഗ്യനിലയിൽ പോലീസിന് വലിയ ആശങ്കയുണ്ട്.
Discussion about this post

