ഡബ്ലിൻ: വടക്കൻ അയർലൻഡിലെ പിമ്പിംഗ് വെബ്സൈറ്റുകളിൽ അന്വേഷണം. ഇതിനായി സ്റ്റോർമോണ്ട് അസംബ്ലി ഗ്രൂപ്പ് നിലവിൽ വരും. മനുഷ്യക്കടത്തും വാണിജ്യ ലൈംഗിക ചൂഷണവും പ്രതിരോധിക്കാൻ പുതുതായി രൂപീകരിച്ച ഓൾ പാർട്ടി ഗ്രൂപ്പ് (എപിജി) ആയിരിക്കും ഇത് നടപ്പിലാക്കുക. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു സംഘത്തിന് വടക്കൻ അയർലൻഡ് സർക്കാർ രൂപം നൽകുന്നത്.
Discussion about this post

