ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കുടിയേറ്റവിരുദ്ധ റാലി. ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി. ദേശീയ റാലി എന്ന പേരിൽ ആയിരുന്നു ആളുകൾ സംഘടിച്ചത്.
പാർനെൽ സ്ക്വയറിലെ ഗാർഡൻ ഓഫ് റിമെമ്പറൻസിൽ ജനക്കൂട്ടം റാലിയ്ക്കായി ഒത്തുകൂടി. ഐറിഷ് പതാകകൾ കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ റാലി നടത്തിയത്. ലോകത്തെയല്ല, അയർലൻഡിനെ സഹായിക്കൂ, അവരെ പുറത്താക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം. റാലി സമാധാന പരമായിരുന്നു. ഡബ്ലിൻ സിറ്റി കൗൺസിലർ മലാച്ചി സ്റ്റീൻസൺ റാലിയുടെ ഭാഗമായി.
Discussion about this post

